പട്ടാന്നൂർ: കൂടാളി പഞ്ചായത്തിലെ കൊളപ്പ ചിത്രാരി ആയുർവേദ ആശുപത്രിക്ക് സമീപം പുലിയെ കണ്ടതായി അഭ്യൂഹം. വെള്ളിയാഴ്ച രാവിലെ ഒൻപതോടെ പ്രദേശവാസികൾ കണ്ടെന്നാണ് പറയുന്നത്. ഉടൻ നാട്ടുകാർ ചേർന്ന് പഞ്ചായത്തിലും പോലീസിലും വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു.
വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളൊന്നും കണ്ടെത്താനായില്ല. കൂടാളി ഗ്രാമപ്പഞ്ചായത്ത് അംഗം ശ്രീകല ടീച്ചറും മറ്റ് അധികൃതരും സ്ഥലത്ത് എത്തിയിരുന്നു. നിലവിൽ പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
0 Comments