സെക്രട്ടറിയേറ്റ് അനക്സ് 1-ലെ ശുചിമുറിയില്‍ ഉച്ചയ്‌ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. ക്ലോസറ്റില്‍ ചെന്നിരുന്ന ഉടനെ പൊട്ടിവീഴുകയായിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥയെ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ സ്വകാര്യ ആശുപത്രിയിൽ മാറ്റുകയായിരുന്നു.
പരിക്കേറ്റ ഉദ്യോഗസ്ഥയുടെ മുറിവ് ആഴത്തിലുള്ളതാണെന്നും രക്തത്തില്‍ കുളിച്ച നിലയിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചതെന്നും സെക്രട്ടറിയേറ്റ് അസോസിയേഷൻ അംഗം ഇർഷാദ് പ്രതികരിച്ചു.
മന്ത്രിമാരുടെ മുറികളിലും ഓഫീസുകളിലും കൃത്യമായി അറ്റകുറ്റപ്പണി നടത്തും. മങ്ങിയ ടൈല്‍സ് ഉള്‍പ്പടെ മാറ്റും. എന്നാല്‍ സാധാരണക്കാരായ ജീവനക്കാർ പണിയെടുക്കുന്ന കെട്ടിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ കാലാകാലങ്ങളില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുന്നില്ലെന്നാണ് ആക്ഷേപം.
സെക്രട്ടറിയേറ്റ് മോടിപിടിപ്പിക്കുന്ന സംസ്ഥാന സർക്കാർ, സെക്രട്ടറിയേറ്റിലെ ജീവനക്കാർക്ക് പരിഗണന നല്‍കാത്തതിന്റെ ഉദാഹരണമാണ് അപകടമെന്നാണ് തൊഴിലാളി യൂണിയനുകളുടെ വിമർശനം. കഴിഞ്ഞ ദിവസമാണ് ധനകാര്യ വകുപ്പില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ അണലിയുടെ കുഞ്ഞിനെ കണ്ടെത്തിയത്. ബാത്റൂമിന് ചുറ്റും വൃത്തികെട്ട അന്തരീക്ഷമാണെന്നും സ്റ്റെയർകെയ്സിന് കീഴില്‍ വേണ്ടാത്ത സാധനങ്ങള്‍ മൊത്തം കൂട്ടിയിട്ടിട്ടുണ്ടെന്നും വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അപകടം.
0 Comments