FLASH NEWS

6/recent/ticker-posts

കോഴിക്കോട് : ഐസുകൾ പാക്ക് ചെയ്യുന്നതിന് മുമ്പ് ജീവനക്കാരൻ നക്കി നോക്കുന്ന മൊബൈൽ ദൃശ്യങ്ങൾ പുറത്ത് തുടർന്ന് നാട്ടുകാരുമായി വാക്കേറ്റം; കട അടച്ചുപൂട്ടി

ഐസുകൾ പാക്ക് ചെയ്യുന്നതിന് മുമ്പ് ജീവനക്കാരൻ നക്കി നോക്കുന്ന മൊബൈൽ ദൃശ്യങ്ങൾ പുറത്ത്. 

കോഴിക്കോട് കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റില്‍ വട്ടോളി-ഇയ്യാട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ‘ഐസ്-മി’ എന്ന ഐസ് നിര്‍മാണ യൂണിറ്റില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

പ്രദേശവാസിയായ യുവാവാണ് വീഡിയോ പകർത്തി സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. വീഡിയോ ചിത്രീകരിച്ചതിന് പിന്നാലെ ജീവനക്കാരൻ സാധനങ്ങളുമായി പുറത്തേക്ക് പോകുന്നത് നാട്ടുകാർ ചേർന്ന് തടഞ്ഞു. വീട്ടിൽ കൊണ്ടുപോകാൻ ഉണ്ടാക്കിയ ഐസ് എന്നായിരുന്നു ഇയാളുടെ വാദം. ഇത് ആളുകൾ ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം.


വാക്കേറ്റമുണ്ടായതിനെ തുടർന്ന് കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ സ്ഥാപനം പ്രവർത്തിക്കുന്നത് വൃത്തിഹീനമായ സാചര്യത്തിലാണെന്ന് കണ്ടെത്തി. സംഭവം വിവാദമായതോടെ ഐസ് നിര്‍മാണ യൂണിറ്റ് പൂട്ടി.

Post a Comment

0 Comments