വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷൻ വ്യാപാരി സംയുക്ത സമിതിയാണ് കടയടപ്പിന് ആഹ്വാനം ചെയ്തിരിക്കുന്നത്. റേഷൻ വ്യാപാരികളുടെ വേതനം പരിഷ്കരിക്കുക, കമ്മീഷൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഈ ആവശ്യങ്ങള്‍ പലതവണ സർക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടികളൊന്നും കൈക്കൊള്ളാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് നീങ്ങുന്നത്.
മുൻപ് പലവട്ടം സമരങ്ങള്‍ നടത്തിയതിനെത്തുടർന്ന് റേഷൻ വ്യാപാരികളുടെ പ്രശ്നങ്ങള്‍ പഠിക്കാൻ സർക്കാർ ഒരു സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ ഈ സമിതിയുടെ ശുപാർശകള്‍ പോലും സർക്കാർ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നാണ് ആരോപണം. സമരത്തില്‍ എല്ലാ സംഘടനകളും പങ്കെടുക്കുന്നതിനാല്‍ ഇത് റേഷൻ വിതരണത്തെ കാര്യമായി ബാധിച്ചേക്കും.
0 Comments