കാന്താര 2 നിർമ്മാതാക്കൾക്ക് പിഴ ചുമത്തി കർണാടക വനം വകുപ്പ്. വന മേഖലയിൽ അനുമതിയില്ലാതെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചതിനാണ് പിഴ ചുമത്തിയത്. 50000 രൂപയാണ് പിഴ ചുമത്തിയത്. സിനിമ ചിത്രീകരണത്തിന് വേണ്ടി വനം നശിപ്പിച്ചതായും പരാതി. ജനവാസ മേഖലയിലെ പ്രാന്തപ്രദേശത്താണ് ഷൂട്ടിന് അനുമതി ലഭിച്ചതെങ്കിലും കാട് കയ്യേറി ഷൂട്ടിംഗ് നടത്തിയെന്നാണ് ആരോപണം. നിരവധി വന്യജീവികളുടെ ആവാസ കേന്ദ്രമായതിനാൽ നാട്ടുകാര്‍ അടക്കം ഇതിനെ എതിര്‍ത്തെന്നും പ്രശ്നമുണ്ടാക്കിയെന്നുമാണ് വിവരം. വന നശീകരണം അടക്കമുള്ള പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഷൂട്ടിംഗ് സ്ഥലം കര്‍ണ്ണാടക വനം വകുപ്പ് സംഘം പരിശോധിക്കും. കൃത്യമായ അനുമതികളോടെയാണോ ഷൂട്ടിംഗ് നടന്നത് തുടങ്ങിയ വിവരങ്ങള്‍ വനം വകുപ്പ് അന്വേഷിക്കും.
0 Comments