FLASH NEWS

6/recent/ticker-posts

ജില്ലാതല വെറ്ററൻസ് ഫുട്ബോൾ ടൂർണമെൻറ് ജനുവരി 5 മുതൽ

മയ്യിൽ: മയ്യിൽ ഗവഃ ഹയർ സെക്കണ്ടറി സ്കൂൾ 1997 എസ്.എസ് .എൽ .സി ബാച്ച് പൂർവ്വ വിദ്യാർത്ഥി  സംഘടനയായ കൂട്ട് 97 ൻറെ ഭാഗമായുള്ള ഫുട്ബോൾ കൂട്ടായ്മ 97 എഫ് .സി മയ്യിലിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല  വെറ്ററൻസ് ഫുട്ബോൾ  ടൂർണമെൻറ്  മയ്യിൽ ഗവഃ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്നു.
ടൂർണമെൻറ് ജനുവരി 5 ന്  വൈകുന്നേരം  5 മണിക്ക്‌ സംഘാടക സമിതി ചെയർമാൻ ഡോക്ടർ ഐ ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ബാബു പണ്ണേരി ഉൽഘാടനം ചെയ്യും.

ഉൽഘാടന മത്സരത്തിൽ UVFC പാപ്പിനിശ്ശേരി ROYAL MFT തളിപ്പറമ്പയുമായി മത്സരിക്കും.
മത്സരങ്ങൾ എല്ലാ ദിവസവും വൈകിട്ട് 5 മണിക്കാണ് ആരംഭിക്കുക.
കണ്ണൂർ കാസറഗോഡ് ജില്ലകളിലെ പ്രഗത്ഭരായ വെറ്ററൻസ് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത് . 

Post a Comment

0 Comments