FLASH NEWS

6/recent/ticker-posts

തെരുവുനായ ആക്രമണത്തിൽ നാല് പേർക്ക് പരുക്ക്

ചട്ടുകപ്പാറ: കുറ്റ്യാട്ടൂരിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തെരുവ് നായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരുക്കേറ്റു. 
ചട്ടുകപ്പാറയിലെ കെ നന്ദിനി (48), ബീന (40), കെ വി അശോകൻ (55), ഷനിൽ എന്നിവർക്കാണ് നായയുടെ കടിയേറ്റത്.
കഴിഞ്ഞ ദിവസം രാത്രി അശോകനെ വീടിന് സമീപത്ത് നിന്നുമാണ് തെരുവ് നായ ആക്രമിച്ചത്.

കുറ്റ്യാട്ടൂർ പഞ്ചായത്ത് ഓഫിസിന് സമീപത്തുള്ള കടയിലേക്ക് നടന്ന് വരുമ്പോൾ വീടിന് അരികിലുള്ള ഖാദി കേന്ദ്രത്തിന് സമീപത്ത് നിന്ന് രാവിലെ 9.30ഓടെയാണ് നന്ദിനിക്കും ബീനക്കും കടിയേറ്റത്.
പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. കന്നുകാലികൾ അടക്കമുള്ള വളർത്തു മൃഗങ്ങളെയും നായ ആക്രമിച്ചതായി സൂചനയുണ്ട്.കുറ്റ്യാട്ടൂര്‍ ബസാർ ഭാഗങ്ങളിലും ഈ നായ തെരുവ് നായകളെ കടിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് ഇടയിൽ ഒട്ടേറെ പേർക്കാണ് കുറ്റ്യാട്ടൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ പരുക്കേറ്റത്.

Post a Comment

0 Comments