FLASH NEWS

6/recent/ticker-posts

രാവിലെ നടക്കാനിറങ്ങിയ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു

ചെന്നൈ: കോയമ്പത്തൂരിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. തുടിയലൂർ സ്വദേശി കെ.നടരാജൻ (69) ആണ്‌ മരിച്ചത്. രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ അപ്രതീക്ഷിതമായി ആന ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ നടരാജൻ മരിച്ചു. മൃതദേഹവുമായി തുടിയലൂർ -തടാകം റോഡ്‌ ഉപരോധിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. കാട്ടാനയെ തുരത്താൻ നടപടി ഉണ്ടാകുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നൽകിയത്തോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. മൃതദേഹം കോയമ്പത്തൂർ സർക്കാർ ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  

Post a Comment

0 Comments