കണ്ണൂർ: തീവണ്ടി പുറപ്പെട്ടപ്പോൾ ഓടിക്കയറാൻ ശ്രമിച്ച യാത്രക്കാരായ സ്ത്രീയും പുരുഷനും പിടിവിട്ട് വീണു.
പ്ലാറ്റ്‌ഫോമിനും വണ്ടിക്കും ഇടയിൽ കുടുങ്ങുന്നതിന് മുൻപ് ഓടിക്കൂടിയ ജനങ്ങളുടെ സഹായത്താൽ രക്ഷപ്പെട്ടു. ഗാർഡിന്റെ നിർദേശത്തെ തുടർന്ന് ലോക്കോപൈലറ്റ് വണ്ടി നിർത്തിയതും തുണയായി.ബുധനാഴ്ച രാത്രി 8.45-ന് കണ്ണൂരിൽ എത്തിയ തിരുനെൽവേലി ദാദർ (22630) എക്സ്‌പ്രസിലെ യാത്രക്കാർക്കാണ് ജീവൻ തിരിച്ച് കിട്ടിയത്. ചെന്നൈയിൽ നിന്ന് ഗോവയിലേക്ക് ഉള്ള യാത്രയിൽ ആയിരുന്നു ഇവർ. യാത്രാ മധ്യേ തീവണ്ടി കണ്ണൂരിൽ നിർത്തിയപ്പോൾ ലഘുഭക്ഷണം വാങ്ങാൻ ഇറങ്ങിയത് ആയിരുന്നു.
ഭക്ഷണം വാങ്ങുന്നതിനിടെ വണ്ടി പുറപ്പെട്ടു. രണ്ട് പേരും ഓടിക്കയറാൻ ശ്രമിച്ചെങ്കിലും പിടിവിട്ട് വീണു. വണ്ടിക്ക് അടിയിലേക്ക് പോകും മുൻപ് ഉടൻ സമീപത്ത് ഉള്ളവരുടെ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു.
ആർ.പി.എഫും റെയിൽവേ പോലീസും ഉടൻ ഇടപെട്ടു. ഇതിനിടയിൽ ഗാർഡ് സിഗ്നൽ നൽകിയതിനെ തുടർന്ന് ലോക്കോ പൈലറ്റ് വണ്ടി നിർത്തി. ചെറിയ പരുക്ക് ഉണ്ടെങ്കിലും അവർ യാത്ര തുടർന്നു.
0 Comments