കൽപ്പറ്റ: വയനാട് പുൽപ്പള്ളി അമരക്കുനിയിൽ വീണ്ടും കടുവയുടെ ആക്രമണം. പ്രദേശവാസിയായ കേശവൻ എന്നയാളുടെ ആടിനെ കടുവ കൊന്നു. കടുവയ്ക്ക് വേണ്ടി കൂടുകൾ വച്ച് വ്യാപക തെരച്ചിൽ നടത്തുന്നതിനിടെയാണ് വളർത്തുമൃഗത്തെ ആക്രമിച്ചത്. മൂന്ന് ആടുകളെയാണ് ഒരാഴ്ചയ്ക്കിടെ കടുവ കൊന്നത്. സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ്. പുലർച്ചെ വളർത്തു മൃഗത്തെ കടുവ പിടിച്ച സാഹചര്യത്തിൽ ഒരു കൂട് കൂടി സ്ഥാപിച്ചു.ദേവർഗദ്ദക്ക് സമീപം ആണ് നാലാമത്തെ കൂടു വച്ചത്.
0 Comments