FLASH NEWS

6/recent/ticker-posts

ഹൂലാ ഹൂപ്പിംഗിൽ വിസ്മയം തീർത്ത് ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡിൽ ഇടം നേടി നിയ ലക്ഷ്മി

കണ്ണൂർ : മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ഹൂല ഹൂപ്പിങ് കലാരൂപത്തില്‍ വിസ്മയം തീർത്ത് നിയ ലക്ഷ്മി. കൊറോണ കാലത്ത് കൗതുകത്തിന് തുടങ്ങിയതാണെങ്കിലും ഇപ്പോൾ ഹൂലാ ഹൂപ്പിംങ് സ്പിൻ ചെയ്യുന്നത്തിനിടയിൽ ഡാൻസിങ്, ജുമ്പിങ് എല്ലാം ചെയ്ത് കൊണ്ട് ഇന്ത്യ ബുക്സ് ഓഫ് റെക്കോഡിൽ ഇടാം നേടിയിരിക്കുകയാണ് കണ്ണൂർ കോളച്ചേരിയിൽ ഉള്ള ഈ കൊച്ചു മിടുക്കി. 

സൂരജ്-നയന ദമ്പതികളുടെ മകളാണ്. ജേഷ്ഠൻ സൂര്യനന്ദാണ് നിയയ്ക്ക് എല്ലാ സപ്പോർട്ടും നല്കുന്നത്. ചെക്കിക്കുളം ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 3ആം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് നിയ ലക്ഷ്മി.

Post a Comment

0 Comments