മുട്ടന്നൂർ: കോൺകോർഡ് പബ്ലിക് സ്കൂൾ വാർഷികാഘോഷം 'കോൺഫെസ്റ്റ് 2025' സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ബഹുമാനപ്പെട്ട പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സ്കൂൾ മാനേജിംഗ് ഡയറക്ടർ ശ്രീ സി അനിൽകുമാർ അധ്യക്ഷത വഹിച്ചു. സിനിമ പിന്നണി ഗായകൻ അജയ് ഗോപാൽ വിശിഷ്ട അതിഥിയായി. പ്രിൻസിപ്പാൾ ശ്രീമതി റെനില സജീവൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
ഡയറക്ടർമാരായ കെ പി ജയബാലൻ, ഈ ചന്ദ്രൻ, വിശ്വനാഥൻ ഒ.കെ, രതീഷ്, വാസന്തി.കെ എന്നിവരും കോൺകോർഡ് കോളേജ് പ്രിൻസിപ്പാൾ ശ്രീമതി ലക്ഷ്മി സാജു, അക്കാദമിക്ക് കോഡിനേറ്റർ ശ്രീമതി വിലാസിനി,വൈസ് പ്രിൻസിപ്പാൾ സൈന, പ്രോഗ്രാം കൺവീനർ ദി പുള്ള സിന്ധ്യ ഐസക് എന്നിവരും സംസാരിച്ചു.
ആഷ്‌ലി സ്വാഗതവും ഫാത്തിമ അസ നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.
0 Comments