കണ്ണൂര്‍: പട്ടാപ്പകൽ വയോധികയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ച് കടന്ന പ്രതി പിടിയിൽ. നാറാത്ത് സ്വദേശി ഇബ്രാഹിം ആണ് അറസ്റ്റിലായത്. കണ്ണൂർ പന്നേൻ പാറയിൽ ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. സ്കൂട്ടറിൽ എത്തിയ പ്രതി വയോധികയോട് വഴി ചോദിച്ച് നിൽക്കുന്നതിന് ഇടയിലാണ് മാല പൊട്ടിച്ച് രക്ഷപ്പെടുന്നത്.
പ്രതി പൊട്ടിച്ചത് മുക്കുപണ്ടം ആയിരുന്നു.
കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്ക് ഉള്ളിലാണ് പ്രതി അറസ്റ്റിലായത്.
0 Comments