FLASH NEWS

6/recent/ticker-posts

കണ്ണൂർ കിംസ് ശ്രീചന്ദ് ഹോസ്പിറ്റലിൽ ഹൈ ഡിപെൻഡൻസി ഡയാലിസിസ് യൂണിറ്റിൻ്റെയും, മൾട്ടി ഡിസിപ്ലിനറി വാസ്കുലാർ ഏക്സസ് സെൻ്ററിൻ്റെയും ഉദ്ഘാടനം മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജടീച്ചർ നിർവഹിച്ചു

കണ്ണൂർ: കിംസ്   ശ്രീ ചന്ദ് ഹോസ്പിറ്റലിലാണ് അത്യാധുനിക സൗകര്യങ്ങളോടെ  ഹൈ ഡിപെൻഡൻസി ഡാൻസ് യൂണിറ്റും, മൾട്ടി ഡിസിപ്ലിനറി വാസ്കുലർ ആക്സസ് സെൻററിന്റെയും ഉദ്ഘാടനം മുൻ മന്ത്രി കെ കെ ശൈലജ നിർവഹിച്ചു.
രോഗികൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന അതി തീവ്ര പരിചണമാണ് രോഗികൾക്കായി കിംസിൽ ഒരുക്കിയിരിക്കുന്നത്. ഹൃദ്രോഗം പോലെ ഗുരുതര രോഗമുള്ള രോഗികൾക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്എന്നത് ശ്രദ്ധേയമാണ്. 

ഡയാലിസിസ് രോഗികൾക്ക് എവി ഫിസ്റ്റുല സർജറിക്കായി പ്രത്യേക വിഭാഗം തന്നെ ഒരുക്കിയിട്ടുണ്ട് .കൂടാതെ ഡയാലിസിസ് രോഗികളുടെ വാസ്കുലർ ആക്സസ്ഡ് ആയ ഡയാലിസിസ് കത്തീഡ്രലിനും, എവി ഫിസ്റ്റുല സർജറിക്കുമുള്ള എല്ലാത്തരം ചികിത്സരീതികൾക്കുമായുള്ളഇൻ്റർവെൻഷണൽ നെഫ്രോളജി, മൈക്രോ വാസ്കുലാർ സർജറി, ഇൻ്റർ വെൻഷണൽ റേഡിയോളജി എന്നീ വിഭാഗങ്ങളുടെ യോജിച്ചുള്ള പ്രവർത്തനത്തിലൂടെ മികച്ച സേവനമാണ് കിംസ് മനേജ്മെന്റെ  ഉറപ്പ് വരുത്തുന്നത്. 
ആരോഗ്യപരിചരണ മേഖലയിൽ പുതിയ ആശയങ്ങൾ കൊണ്ടിവരുന്ന  കിംസ്ശ്രിചന്ദിന്റെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനിയമാണെന്ന് ടീച്ചർ ഉദ്ഘാടപ്രഭാഷണത്തിൽ കൂട്ടിചേർത്തു.
ഓരോരോഗികൾക്കും മികച്ച സേവനം കാര്യക്ഷമായി ഏത് സമയത്തും നൽകാൻ ഞങൾ 
പ്രതിജ്ഞാബദ്ധരാണ് എന്ന്കൺസൽട്ടൻ്റ് നെഫ്രോളജിസ്റ്റും, റീനൽ ട്രാൻസ് പ്ലാൻ്റ് ഫിസിഷ്യനുമായ ടോം ജോസ് കാക്കനാട്ടും അറിയിച്ചു , കിംസ് ശ്രീ ചന്ദ് ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടറും, കാർഡിയാക്ക് വിഭാഗം മേധാവിയുമായ  പി രവീന്ദ്രൻ, പ്ലാസ്റ്റിക്ക് സർജൻ സുബിൻ ജോസഫ്  എന്നിവർ സംബന്ധിച്ചു.
കൂടതൽ വിവരങ്ങൾക്: 94958 92239

Post a Comment

0 Comments