ശ്രീകണ്ഠപുരം: ചന്ദനക്കാംപാറ ചീത്തപ്പാറ ചതുരംപുഴ പ്രദേശത്ത് പുലി ഇറങ്ങിയതായി അഭ്യൂഹം. ചീത്തപ്പാറക്കും ചതുരംപുഴയ്ക്കും ഇടയിലുള്ള തോട്ടിൻ കരയിൽ കുറുപ്പനാട്ട് വിൽസന്റെ ഭൂമിയിൽ മലമാനിനെ പോലുള്ള ജീവിയെ കടിച്ചു കൊന്ന നിലയിൽ കണ്ടെത്തി. നട്ടെല്ലും കാലും കൈയുമാണ് ബാക്കി വച്ചത്. ഇത് നോക്കിയാണ് മലമാനിന്റെ ജഡമാണെന്ന് നാട്ടുകാർ പറഞ്ഞത്.
ആനയടിയിലെ ഷിനോജിന്റെ രണ്ട് ആടുകളെ കടിച്ച് കൊണ്ടു പോയതായും പരാതിയുണ്ട്. പ്രദേശത്ത് പുലിയെ പോലുള്ള വലിയ ജീവിയെ കണ്ടതായി റബ്ബർ ടാപ്പിങ് തൊഴിലാളികളും പറഞ്ഞു. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. മലമാനിന്റെതെന്ന് കരുതുന്ന അവശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അധികൃതർ കൊണ്ടുപോയി.
0 Comments