കണ്ണൂർ: സഹോദരിയുടെ വീട്ടിലിരിക്കുകയാകുന്ന മാതാവിനെ ഗ്യാസ് ലൈറ്റർ കൊണ്ട് തലക്ക് കുത്തി അപായപ്പെടുത്താൻ ശ്രമം വധശ്രമത്തിന് മകൻ അറസ്റ്റിൽ പള്ളിക്കുന്ന് ഇടച്ചേരിയിലെ എ.സനീഷിനെ (43)യാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയാണ് വധശ്രമത്തിന് അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം31ന് വൈകുന്നേരം 6.30 മണിക്ക് പരാതിക്കാരിയായ എ. നളിനി (67) ഇടച്ചേരിയിലെ സഹോദരിയുടെ വീട്ടിലെ സെൻട്രൽ ഹാളിൽ ഇരിക്കവേ മകനായ പ്രതികയ്യിൽ കരുതിയ ഗ്യാസ് ലൈറ്റർ കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും വീണ്ടും തലക്കു കുത്താൻ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിൽ ടൗൺ പോലീസ് വധശ്രമത്തിന് കേസെടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
0 Comments