FLASH NEWS

6/recent/ticker-posts

ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍; ഇന്റര്‍വ്യൂ 12ന്

ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍ (എച്ച് എസ്, മലയാളം മാധ്യമം, ഫസ്റ്റ് എന്‍ സി എ-എല്‍ സി/എ ഐ, 426/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ആഗസ്ത് രണ്ടിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്ത ഉദേ്യാഗാര്‍ഥികള്‍ക്കായി ജനുവരി 12ന് പി എസ് സി കോഴിക്കോട് ജില്ലാ ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, ഫോണ്‍ മെസേജ് എന്നിവ വഴി ഇതു സംബന്ധിച്ച് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒടിആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സല്‍ പ്രമാണങ്ങളും കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖയും ബായോഡാറ്റയും സഹിതം ഉദ്യോഗാര്‍ഥികള്‍ കൃത്യസമയത്ത് ഹാജരാകണം

Post a Comment

0 Comments