FLASH NEWS

6/recent/ticker-posts

എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ഗുഡ്‌സ് ട്രെയിന്‍ വഴി മുടക്കി; കണ്ണൂര്‍ മെമു പെരുവഴിയില്‍

കാസര്‍കോട്: എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ഗുഡ്‌സ് ട്രെയിന്‍ വഴി മുടക്കിയതോടെ കുമ്ബള വിട്ട കണ്ണൂര്‍ മെമു എക്സ്‌പ്രസ് പെരുവഴിയിലായി.കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്ബര്‍ പ്ലാറ്റ് ഫോമില്‍ ഗുഡ്‌സ് നിര്‍ത്തിയിട്ടതോടെ പരിഭ്രാന്തരായ യാത്രക്കാര്‍ സ്റ്റേഷന്‍ സൂപ്രണ്ടിന്റെ ഓഫീസിന് മുന്നില്‍ തടിച്ചു കൂടി.

മെമു മൂന്നിലേക്ക് പോകുമോ എന്നായിരുന്നു യാത്രക്കാരുടെ ആശങ്ക. യാത്രക്കാര്‍ മുഴുവന്‍ ഒന്നില്‍ ആയിരുന്നു. മൈക്ക് അനൗണ്‍സ്‌ മെന്റും ഇന്‍ഫര്‍മേഷന്‍ കേന്ദ്രവും പൂട്ടിയതിനാല്‍ യാത്രക്കാര്‍ക്ക് വേറെ വഴി ഇല്ലായിരുന്നു. വിവരം കിട്ടാതെ സ്റ്റേഷന്‍ മാസ്റ്ററും കുഴയുകയായിരുന്നു.


മെമു മൂന്നില്‍ പോയാല്‍ അപ്പുറം കടക്കാന്‍ വേറെ വഴി ഇല്ലായിരുന്നു. ഒടുവില്‍ ഗുഡ്‌സ് നീക്കി 40 മിനുട്ട് വൈകി കണ്ണൂര്‍ മെമു എക്സ്പ്രസ് ഒന്നിലേക്ക് തന്നെ എത്തിയാണ് യാത്ര തുടര്‍ന്നത്. തൊട്ടു പിറകെ വരേണ്ട മാവേലിയും മുക്കാല്‍ മണിക്കൂര്‍ വൈകി.

Post a Comment

0 Comments