FLASH NEWS

6/recent/ticker-posts

പാരലൽ കോളേജ് അസോസിയേഷൻ മന്ത്രിക്ക് നിവേദനം നൽകി

കണ്ണൂർ : കണ്ണൂർ സർവകലാശാലയിൽ 2022-23 അധ്യയന വർഷം പ്രൈവറ്റ് രെജിസ്ട്രേഷൻ നിർത്തിവച്ച നടപടിയിൽ അടിയന്തിര ഇടപെടൽ നടത്തി രജിസ്ട്രേഷൻ ആരംഭിക്കണം എന്നാവശ്യപ്പെട്ട് പാരലൽ കോളേജ് അസോസിയേഷൻ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ എം. ബി. രാജേഷിനു നിവേദനം നൽകി. ഇതേ ആവശ്യം ഉന്നയിച്ചു ഇന്നലെ മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയിരുന്നു. 4000 ഇൽ പരം വിദ്യാർത്ഥികളുടെ ഉന്നത പഠനത്തെ ബാധിക്കുന്ന ഈ വിഷയത്തിൽ നിയമപരമായി എല്ലാ സാധ്യതകളും പരിശോധിച്ച് അടിയന്തിര പ്രധാന്യത്തോടെ ഇടപെടാമെന്നും മന്ത്രി ഉറപ്പ് നൽകി. അസോസിയേഷൻ ജില്ല സെക്രട്ടറി ടി. കെ. രാജീവൻ, രക്ഷധികാരികളായ അനിൽകുമാർ സി., കെ. പി ജയബാലൻ, പ്രസാദ് എൻ. വി, ബിജോയ്‌ കെ. ടി., പ്രദീപ്‌, മുഹമ്മദ്‌ ഫൈസൽ വി. കെ., ബിന്ദു സജിത്കുമാർ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
സി. പി. ഐ. എം ജില്ലാ സെക്രട്ടറി എം. വി. ജയരാജൻ, നേതാക്കളായ എം. പ്രകാശൻ മാസ്റ്റർ, കെ. പി. സുധാകരൻ, എം. ഷാജർ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Post a Comment

0 Comments