FLASH NEWS

6/recent/ticker-posts

അഞ്ജുശ്രീയുടെ മരണത്തില്‍ ചില തെളിവുകള്‍ കിട്ടിയെന്നും സ്ഥിരീകരിക്കാന്‍ രാസപരിശോധന റിപോര്‍ട് ലഭിക്കണമെന്നും ജില്ലാ പൊലീസ് ചീഫ് വൈഭവ് സക്‌സേന


കാസറഗോഡ്  ബിരുദ വിദ്യാര്‍ഥിനി അഞ്ജുശ്രീയുടെ മരണത്തില്‍ ചില തെളിവുകള്‍ കിട്ടിയെന്ന് ജില്ലാ പൊലീസ് ചീഫ്
വൈഭവ് സക്‌സേന. ഇവ സ്ഥിരീകരിക്കാന്‍ രാസപരിശോധന റിപോര്‍ട്ട്  ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യവിഷബാധയല്ല മരണകാരണമെന്നാണു ഫൊറന്‍സിക് സര്‍ജന്റെ നിഗമനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശരീരത്തില്‍ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന് പൂര്‍ണത ലഭിക്കാന്‍ ശരീരാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയയ്‌ക്കേണ്ടത് അത്യാവശ്യമാണ്. അഞ്ജുവിന്റെ മരണത്തില്‍ ചില പ്രാഥമിക തെളിവുകള്‍ ഞങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്. അതിപ്പോള്‍ പറയാനാകില്ല. രാസപരിശോധന വന്നശേഷമേ ഉറപ്പിക്കാനാകൂ' എന്നും എസ്പി പറഞ്ഞു. കുട്ടിയുടെ മരണം ആത്മഹത്യയാണോയെന്ന ചോദ്യത്തിന് ഇപ്പോള്‍ പറയാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്നല്ലെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ടം റിപോര്‍ടില്‍ പറയുന്നത്. മഞ്ഞപ്പിത്തം പിടിപെട്ടിരുന്നതായും ശരീരത്തില്‍ കണ്ടെത്തിയ വിഷം ഭക്ഷണത്തില്‍ നിന്നുള്ളതല്ലെന്നുമാണു റിപോര്‍ടില്‍ പറയുന്നത്. ഈ വിഷമാണ് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതെന്നും പോസ്റ്റ്‌മോര്‍ടം റിപോര്‍ടില്‍ പറയുന്നു.

Post a Comment

0 Comments