പുലര്‍ച്ചെ സമയം ഏകദേശം 3.20 ആയിക്കാണും. കടയുടെ പുറത്ത് നിൽക്കുമ്പോൾ 100 മീറ്റർ അകലെ ഒരു വാഹനത്തിൽ നിന്ന് വലിയ ശബ്‍ദം കേട്ടു. ആദ്യം ടയർ പൊട്ടിയതാണെന്നാണ് കരുതിയത്. വണ്ടി നീങ്ങിയപ്പോൾ തന്നെ ഒരു ശരീരം വലിച്ചിഴയ്ക്കുന്നത് കണ്ടു. ഉടനെ പൊലീസിനെ വിവരം അറിയിച്ചുവെന്ന് ദീപക് പറഞ്ഞു. കുറച്ച് സമയത്തിന് ശേഷം പുലർച്ചെ 3:30 ഓടെ കാർ യു ടേൺ എടുത്തെന്നും അപ്പോഴും അപ്പോഴും വാഹനത്തിന് അടിയില്‍ യുവതി കുടുങ്ങി കിടക്കുകയായിരുന്നു.
പ്രതികൾ 4-5 കിലോമീറ്റർ റോഡിൽ യു-ടേൺ എടുത്ത് ആവർത്തിച്ച് വാഹനമോടിച്ചതായി ദീപക് പറഞ്ഞു. പലതവണ അവരെ തടയാൻ ശ്രമിച്ചെങ്കിലും അവർ വാഹനം നിർത്തിയില്ല. ഏകദേശം ഒന്നര മണിക്കൂറോളം അവർ യുവതിയെ വലിച്ചിഴച്ചു. പൊലീസിലെ ബന്ധപ്പെടുന്നതിന് ഇടയില്‍ ബൈക്കുമായി കാറിനെ പിന്തുടരുക ചെയ്തു. ഏകദേശം ഒന്നര മണിക്കൂറിന് ശേഷം കഞ്ജ്ഹവാല റോഡിലെ ജ്യോതി ഗ്രാമത്തിന് സമീപം കാറിൽ നിന്ന് മൃതദേഹം വീണു.
അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാറിന്‍റെ ടയറിനുള്ളില്‍ യുവതിയുടെ കൈകാലുകള്‍ കുരുങ്ങി. അപകടം നടന്നതായി മനസിലാക്കിയിട്ടും പ്രതികള്‍ വാഹനം നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. ദൃക്സാക്ഷികള്‍ പൊലീസില്‍ വിവരമറിയിച്ചതോടെയാണ് ചെക്കിംഗ് പോയിന്‍റിലുണ്ടായിരുന്ന പൊലീസ് സംഘം പ്രതികളെ പിടികൂടിയത്. പുലര്‍ച്ചെ 4.11 ഓടെയാണ് പരിശോധനയില്‍ യുവതിയുടെ മൃതദേഹം റോഡരുകില്‍ നിന്ന് കണ്ടെത്തിയത്. അതേസമയം അപകടം നടന്നത് അറിഞ്ഞിരുന്നു. എന്നാല്‍ യുവതി കാറിനടിയില്‍ അകപ്പെട്ടെതായി അറിഞ്ഞില്ലെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്.
0 Comments