FLASH NEWS

6/recent/ticker-posts

യുവതിയുമായുള്ള പ്രണയം; യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു


 പ്രണയത്തെ ചൊല്ലി യുവാവിനെവീട്ടില്‍നിന്നും വിളിച്ചിറക്കി മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ ജനുവരി 21ന് രാത്രി 11.30 യോടെയാണ് സംഭവം.
 രാമന്തളി കക്കംപാറയിലെ നടവളപ്പില്‍ സനല്‍കുമാറിന്റെ പരാതിയിലാണ് കക്കം പാറ സ്വദേശികളായ രതീഷ്,ശ്രേയേഷ്, രാഹുല്‍ എന്നിവര്‍ക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്.

 വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുവരാന്തയിൽ ഇരിക്കുകയായിരുന്ന പരാതിക്കാരനെ വിളിച്ചിറക്കി റോഡിലേക്ക് കൊണ്ടുപോയി ഇരുമ്പുവടിയും വടിവാളിന് സമാനമായആയുധവും ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് പരാതി. രതീഷും കൂടെയുണ്ടായിരുന്ന രണ്ടുപേരും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നും വലതുകാലിന് വെട്ടി പരിക്കേൽപിച്ചുവെന്നും പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പരാതിക്കാരന്‍ പോലീസിന് നല്‍കിയ മൊഴിയിൽ പറയുന്നു. തന്നെ മർദ്ദിച്ചവരുടെ ബന്ധുവായ യുവതിയുമായി സ്‌നേഹത്തിലായതിന്റെ വിരോധമാണ് അക്രമത്തിന് കാരണമെന്നും പരാതിയില്‍ പറയുന്നു. പോലീസ് വധശ്രമത്തിന് കേസെടുത്താണ് അന്വേഷണമാരംഭിച്ചത്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പയ്യന്നൂർ പോലിസ് അറിയിച്ചു. പരാതിക്കാരനായ യുവാവുമായി പ്രതികളുടെ ബന്ധുവായ യുവാവ് സോഷ്യൽ മീഡിയ വഴി സൗഹൃദത്തിലാവുകയും പിന്നീട് പ്രണയത്തിലേർപ്പെടുകയുമായിരുന്നു. യുവാവിനോട് ഇതിൽ നിന്നും പിൻമാറണമെന്ന് യുവതിയുടെ ബന്ധുക്കൾ പല തവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതിന് തയ്യാറാകാത്ത വൈരാഗ്യത്തിലാണ് വീട്ടിൽ കയറി അക്രമം നടത്തിയതെന്നാണ് പയ്യന്നൂർ പോലിസ് പറയുന്നത്. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിലാണ് ഇവർക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.


Post a Comment

0 Comments