FLASH NEWS

6/recent/ticker-posts

പയ്യന്നൂരിൽ ഭക്ഷ്യവിഷബാധയേറ്റ് പശു ചത്തു, നാല് പശുക്കൾ അത്യാസന്ന നിലയിൽ


കണ്ണൂർ: പയ്യന്നൂരിൽ ഭക്ഷ്യ വിഷബാധയേറ്റ് പശു ചത്തു. പത്തോളം പശുക്കൾക്ക് ഭക്ഷ്യ വിഷബാധയേറ്റു. നാല് പശുക്കളുടെ നില അതീവ ഗുരുതരമാണ്. പയ്യന്നൂർ വെറ്റിനറി ആശുപത്രി ഡോക്ടർമാരും സ്റ്റാഫും സ്ഥലത്തുണ്ട്. സീനിയർ വെറ്റിനറി സർജൻ കെ വി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് പശുക്കളെ പരിചരിക്കുന്നത്.

പയ്യന്നൂരിലെ ക്ഷീര കർഷകൻ എൽഐസി ജങ്ഷന് സമീപത്തെ അനിലിന്റെ ഉടമസ്ഥതയിലുള്ള പശുക്കൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആകെ പത്ത് പശുക്കളാണ് ഉണ്ടായിരുന്നത്. ഇതിൽ നാല് കിടാവുകളായിരുന്നു. ഇവയിൽ ഒന്നാണ് ചത്തതെന്നാണ് ലഭിക്കുന്ന വിവരം. 

Post a Comment

0 Comments