കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിന് സമീപം വൈദ്യുതി തൂണില്‍ ബൈക്കിടിച്ച് വിദ്യാര്‍ഥി മരിച്ചു. മുഴപ്പിലങ്ങാട് കണ്ണൂര്‍ ഐ.ടി.ഐ വിദ്യാര്‍ഥി ഇ.എം.എസ് റോഡിലെ റോയല്‍ ദാസ് (18) ആണ് മരിച്ചത്.
സഹയാത്രികരായ രണ്ട് യുവാക്കള്‍ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. മുഴപ്പിലങ്ങാട് മഠം ബീച്ച് റോഡില്‍ ഉമ്മര്‍ ഗേറ്റിന് സമീപം ബുധനാഴ്ച പുലര്‍ച്ചയോടെയാണ് അപകടം.
0 Comments