അന്തരിച്ച കേരള കോൺഗ്രസ് നേതാവ് ജോർജ് വടകരയുടെ ശവസംസ്കാര ശുശ്രുഷയിൽ പങ്കെടുത്ത് അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ ജോഫിൻ ജെയിംസ് അന്തിമോപചാരം അർപ്പിച്ചു. അന്നപൂർണ പേഷ്യന്റ് കെയർ കോ- ഓർഡിനേറ്റർ വിനീഷ്.വി.വി, കോ-ഓർഡിനേറ്റർ അലൻ മാത്യു എന്നിവർ കൂടെ ഉണ്ടായിരുന്നു.
കെ.എസ്.സി യൂണിറ്റ് പ്രസിഡന്റായി രാഷ്ട്രീയ ജീവിതമാരംഭിച്ച ജോര്‍ജ് വടകര കെ.എസ്.സി ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
കേരളാ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു. കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. കേരള ഗ്രന്ഥശാല സംഘം ജില്ലാ സെക്രട്ടറിയായിരുന്നു. കണ്ണൂര്‍ ജില്ലാ റബ്ബര്‍ ആന്റ് അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സഹകരണ സംഘം (റബ്‌മാര്‍ക്‌സ്) വൈസ് പ്രസിഡന്റ്, കേരള കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത സെക്രട്ടറി, സാമൂഹ്യ സേവന വിഭാഗമായ ഹാർട്ട് ലിങ്ക്സ് കോ-ഓര്‍ഡിനേറ്റര്‍, ഇരിട്ടി പി.ടി. ചാക്കോ സ്‌മാരക ആശുപത്രി ഡയരക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയാണ്. കെ.എം.മാണിയുടെ മാനസപുത്രനായിരുന്ന ജോര്‍ജ് പിന്നീട് ജേക്കബ്ബ് കേരളാ കോണ്‍ഗ്രസിലും നിലവിൽ പി.ജെ.ജോസഫിന്റെ കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറിയായും പ്രവര്‍ത്തിച്ചു വരികയാണ്. ചെമ്പന്തൊട്ടി സ്വദേശിയായ ജോര്‍ജ് വടകര വര്‍ഷങ്ങളായി പുഷ്‌പഗിരിയിലാണ് താമസം. മദർ തെരേസ കണ്ണൂർ സന്ദർശിച്ചപ്പോൾ സംഘാടനത്തിന്റെ പ്രധാന ചുമതല വഹിച്ചത് ജോർജ് വടകരയായിരുന്നു.
0 Comments