FLASH NEWS

6/recent/ticker-posts

കണ്ണൂർ മെഡിക്കൽ കോളേജിൽ ഡയാലിസിസ് യൂണിറ്റ് തുറന്നു

അഞ്ചരക്കണ്ടി: കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടിയിൽ നവീകരിച്ച ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം മുൻ ഐഎംഎ ദേശിയ പ്രസിഡന്റ് ഡോ: ബാബു രവീന്ദ്രൻ  നിർവഹിച്ചു. ചടങ്ങിൽ ഡോ: രമേശ്‌ ഡോ: ജയകൃഷ്ണൻ ഡോ : നദീം അബൂട്ടി എന്നിവർ സംസാരിച്ചു , കണ്ണൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ വിദ്യാധര റാവു സ്വാഗതവും ജനറൽ മാനേജർ ഡോക്ടർ സാജിദ് ഒമർ നന്ദിയും പറഞ്ഞു

കാരുണ്യ പദ്ധതി ഗുണഭോക്താക്കൾക്ക് സൗജന്യവും അല്ലാത്തവർക്ക് 700രൂപയുമാണ് ഈടാക്കുക, 
വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഒന്നു വരെ നേഫ്രോളിജിസ്റ്റ് ഡോ:പ്രദീപ് വിആറിന്റെ സേവനം  മെഡിക്കൽ കോളേജിൽ ലഭിക്കും 
 വാർത്ത സമ്മേളനത്തിൽ ഡോ: സാജിദ് ഒമർ  ഡോ: ഫാസിൽ ഷുക്കൂർ, ഡോ: ബിഥുൻ ബാലൻ, ഡോ:വിനീത അരുൺ, പി ആർ ഒ നൗഷാദ് ബയക്കാൽ എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments