കാസർകോട് ബദിയഡുക്കയിൽ നാലുകെട്ടുള്ള വീട്ടില്‍ യുവതിയെ കൊലപ്പെടുത്തി തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിനി നീതു (28) ആണ് മരിച്ചത്. ഭര്‍ത്താവ് വയനാട് പുല്‍പ്പള്ളി സ്വദേശിയായ ആന്റോ (32) ഒളിവിലാണ്. ഇയാളെ പൊലീസ് തിരയുകയാണ്.
42 ദിവസം മുമ്ബ് ബദിയഡുക്ക ഏല്‍ക്കാനയിലെ ഷാജിയുടെ റബര്‍ തോട്ടത്തില്‍ ടാപിങ് ജോലിക്ക് എത്തിയതായിരുന്നു നീതുവും ആന്റോയും. ഇവര്‍ താമസിച്ചുകൊണ്ടിരുന്ന നാലുകെട്ടുള്ള വീട്ടിലാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ബുധനാഴ്ച വൈകീട്ടോടെ വീടിന്റെ മേല്‍ക്കൂരയില്‍ കയറി നോക്കിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് ബദിയടുക്ക എസ്‌ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തിയിട്ടുണ്ട്. മിശ്രവിവാഹം നടത്തിയ യുവതിയാണ് മരിച്ചതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. റബര്‍ തോട്ടം ഉടമയായ ഷാജിയുടെ മൊഴിയിലൂടെയാണ് മരിച്ച യുവതിയുടെ പേരുവിവരങ്ങളും മറ്റും പൊലീസിന് ലഭിച്ചത്.
0 Comments