ജയകാന്തിന്റെ ഉടമസ്ഥതയിലുള്ള ദീപം, നജീബിന്റെ ഉടമസ്ഥതയിലുള്ള മുഹമ്മദ് നിഷാൽ എന്നീ ഫൈബർ വള്ളങ്ങളാണ് അപകടത്തിൽ പെട്ടത്. ദീപം വള്ളത്തിലെ അന്യസംസ്ഥാന തൊഴിലാളികളായ ഗോപാൽ, തിരുദിൽ ദാസ്, മനോരഞ്ജൻ, ലിഡൻദാസ്, മുഹമ്മദ് നിഷാൽ വള്ളം ഉടമകളും സിറ്റി സ്വദേശികളുമായ ഫൈസൽ, നജീബ്, തൊഴിലാളി ഷംസുദ്ദീൻ എന്നിവരെയാണ് രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത്.
അപകട വിവരമറിഞ്ഞ് തലശ്ശേരി കോസ്റ്റൽ പൊലീസ് എസ്.ഐ എൻ. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും സിറ്റി പൊലീസ്, മറൈൻ എൻഫോഴ്സ്, ഫിഷറീസ് വകുപ്പ് ഉൾപ്പെടെ സ്ഥലത്തെത്തിയിരുന്നു. മോശമായ കാലാവസ്ഥയെ തുടർന്ന് ഫിഷറീസ് വകുപ്പ് നൽകിയ മുന്നറിയിപ്പ് അവഗണിച്ചായിരുന്നു വള്ളങ്ങൾ മത്സ്യബന്ധനത്തിനിറങ്ങിയത്. അപകടത്തിൽപ്പെട്ട ഒരു വള്ളം രാവിലെ പത്തരയോടെ തയ്യിൽ ഭാഗത്ത് കരയ്ക്കടിഞ്ഞു
0 Comments