FLASH NEWS

6/recent/ticker-posts

യൂട്യൂബർ തൊപ്പി വീണ്ടും അറസ്റ്റിൽ

കണ്ണൂർ: യൂട്യൂബറായ തൊപ്പി എന്ന മുഹമ്മദ് നിഹാദ് വീണ്ടും അറസ്റ്റിൽ. ശ്രീകണ്ഠാപുരം സ്വദേശി നൽകിയ പരാതിയിലാണ് നിഹാദിനെ അറസ്റ്റ് ചെയ്തത്. യൂട്യൂബിലൂടെ അവഹേളിച്ചെന്ന പരാതിയിലാണ് ശ്രീകണ്ഠാപുരം പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിഹാദിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

ശ്രീകണ്ഠാപുരം കൊല്ലറക്കൽ സജി സേവ്യറിന്റെ പരാതിയിലാണ് അറസ്റ്റ്. കമ്പിവേലി നിർമ്മാണ ജോലി ചെയ്യുന്ന സേവ്യറിനെ യൂട്യൂബിലൂടെ അശ്ലീല രീതിയിൽ അവഹേളിച്ചു എന്നാണ് കേസ്. അശ്ലീലമായി തന്നെ കുറിച്ച് യൂട്യൂബിൽ സംസാരിക്കുന്നു എന്നാണ് സേവ്യറിന്റെ പരാതിയിൽ പറയുന്നത്.

തൊപ്പി പറയുന്നത് കേട്ട് മറ്റുള്ളവരും സേവ്യറിനെ അവഹേളിക്കാൻ തുടങ്ങിയതോടെ ആണ് ഇയാൾ പോലീസിൽ പരാതി നൽകിയത്. അമേരിക്കയിലെ ഒരു യൂട്യൂബർ ആളുകളെ വീഡിയോ ചെയ്ത് കയ്യിലെടുക്കുന്ന ശൈലി പരീക്ഷിച്ചതാണ് തൊപ്പിക്ക് തിരിച്ചടിയായത്. അത്തരം വീഡിയോ ചെയ്യുന്നത് കണ്ട് ആവേശം കൊണ്ടാണ് താനും വീഡിയോകൾ ചെയ്യാൻ തുടങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ നിഹാദ് പറഞ്ഞു.


Post a Comment

0 Comments