FLASH NEWS

6/recent/ticker-posts

നഷ്ടപ്പെട്ടു പോയ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് ഉടമസ്ഥനു തിരിച്ചു നൽകി കുട്ടികൾ മാതൃകയായി

നഷ്ടപ്പെട്ടു പോയ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് ഉടമസ്ഥനു തിരിച്ചു നൽകി കുട്ടികൾ മാതൃകയായി.
ചെറുമാവിലായി യു പി സ്കൂൾ അഞ്ചാം തരം വിദ്യാർത്ഥി സ്വാതിക് ഹിനേഷ്, മുണ്ടലൂർ വെസ്റ്റ്‌ എൽ പി സ്കൂൾ നാലാം തരം വിദ്യാർത്ഥി ദിൽരാജ് കെ എന്നിവരാണ് മാതൃകയായത്. പ്രവാസിയായ ചെറുമാവിലായി സ്വദേശിയുടെ പേഴ്സാണ് കളഞ്ഞുപോയത്. കുട്ടികൾ കളിക്കുന്നതിനിടെയാണ് പേഴ്സ് കളഞ്ഞു കിട്ടിയത്. ഉടനെ കുട്ടികൾ  രക്ഷിതാക്കളെ ഏല്പിക്കുകയിരുന്നു.
അന്നേ ദിവസം വിദേശത്തു പോവേണ്ട പല രേഖകളും അടങ്ങിയതായിരുന്നു പേഴ്സ്.

കുട്ടികളെ മടക്കര വോയിസ്‌ ഭാരവാഹികളയ സമീർ കേളോത്ത്, ജാഫർ സാദിഖ്‌ , ഷമീം എൻ കെ,നിയാസ് കട്ടെരി, റമീസ് പണ്ടാരവളപ്പിൽ എന്നിവർ ചേർന്ന് മൊമെന്റോ നൽകി അനുമോദിച്ചു. ചടങ്ങിൽ മമ്മാക്കുന്നു മാപ്പിള എൽ പി സ്കൂൾ പ്രധാനദ്ധ്യാപകൻ ശശീന്ദ്രൻ മാഷ് സന്നിഹിതനായിരുന്നു

Post a Comment

0 Comments