FLASH NEWS

6/recent/ticker-posts

പ്ലാസ്റ്റിക് മാലിന്യ ശേഖരണവുമായി വനിതാ വേദി

കാവിൻമൂല: സ്നേഹതീരം റസിഡൻസ് അസോസിയേഷൻ വനിതാ വേദിയുടേയും ഗാർഹിക പ്ളാസ്റ്റിക് മാലിന്യ ശേഖരണ ബാസ്ക്കറ്റ് വിതരണത്തിന്റേയും ഉൽഘാടനം കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ നിർവഹിച്ചു. അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ കെ.പി. ലോഹിതാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. സ്നേഹതീരം റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് പ്രദീപൻ കിനാത്തി പദ്ധതി വിശദീകരണം നടത്തി. 

പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി.കെ.അനിൽ കുമാർ , എം പത്മനാഭൻ .അഞ്ചരക്കണ്ടി ഹയർ സെക്കന്റെറി സ്കൂൾ ഹെഡ് മിനിസ്ട്രസ്, പി.വി ജ്യോതി ടീച്ചർ എന്നിവർ പ്രസംഗിച്ചു. പ്ളാസ്റ്റിക് മാലിന്യത്തിന്റെ വിപത്തിനെ കുറിച്ചു ലത കാണി ബോധവൽക്കരണം നടത്തി വനിതാവേദി സ്നേഹതീരം റസിഡണ്ട് അസോസിയേഷൻ . പ്രസിഡണ്ട്. എ. സ്നേഹ സ്വാഗതവും എം അനിത നന്ദിയും പറഞ്ഞു.105 വീടുകളിലാണ് പദ്ധതി നടപ്പാക്കുന്നത്

Post a Comment

0 Comments