FLASH NEWS

6/recent/ticker-posts

ചന്ദ്രയാൻ-3 പകർത്തിയ ചന്ദ്രന്റെ ദൃശ്യം പുറത്ത്; ഭ്രമണപഥം താഴ്ത്തൽ വിജയം

ബെംഗളൂരു: ചന്ദ്രന്റെ ഭ്രമണ പഥത്തിൽ എത്തിയ ചന്ദ്രയാൻ 3ന്റെ ആദ്യ ഭ്രമണ പഥം താഴ്ത്തൽ വിജയം. ഞായറാഴ്ച രാത്രി പതിനൊന്നോടെ ആണ് ഭ്രമണ പഥം താഴ്ത്തിയത്. ഇതോടെ പേടകം ചന്ദ്രനിൽ നിന്ന് കൂടിയ അകലം 4313 കിലോ മീറ്ററും കുറഞ്ഞ അകലം 170 കിലോ മീറ്ററുമുള്ള ഭ്രമണപഥത്തിലായി.

അടുത്ത ഭ്രമണപഥം താഴ്ത്തുന്ന ദൗത്യം ഒമ്പതിന് ഉച്ചക്ക് ഒന്നിനും രണ്ടിനും ഇടയിൽ നടക്കുമെന്ന് ബഹിരാകാശ ഗവേഷണ സംഘടന അറിയിച്ചു.

ഭ്രമണ പഥത്തിൽ പ്രവേശിച്ചതിന് പിന്നാലെ പേടകത്തിലെ ക്യാമറ പകർത്തിയ ചന്ദ്രന്റെ ദൃശ്യം പുറത്തുവിട്ടു. 36 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യത്തിൽ ഉപരിതലത്തിലെ ഗർത്തങ്ങൾ വ്യക്തമാണ്. ബെംഗളൂരു ഇസ്ട്രാക്കിലെ മിഷൻ ഓപ്പറേഷൻസ് കോംപ്ലക്സിൽ നിന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്.


Post a Comment

0 Comments