FLASH NEWS

6/recent/ticker-posts

ഫൈബർ വള്ളം മറിഞ്ഞ് കടലിൽ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

പയ്യന്നൂര്‍: മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയായി മാറിയ പാലക്കോട് ചൂട്ടാട് അഴിമുഖത്തെ മണല്‍ത്തിട്ടയിലിടിച്ച് തോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 11.30യോടെയാണ് കണ്ടെത്തിയത്.

വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് ഹറുദുംഗയിലെ കോക്കന്‍ മണ്ഡലിൻ്റെ (20) മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം 6.30 മണിയോടെയായിരുന്നു അപകടം. 

പുറങ്കടലിലെ വലിയ മത്സ്യബന്ധനയാനമായ ലെയ്‌ലന്റില്‍ നിന്നും ഇരുപത്തഞ്ചോളം തൊഴിലാളികളുമായി പാലക്കോട് ഹാര്‍ബറിലേക്ക് വരികയായിരുന്ന പുതിയങ്ങാടി സ്വദേശിയുടെ അല്‍അബാദ് എന്ന ഫൈബര്‍ വള്ളമാണ് മണല്‍ത്തിട്ടയില്‍ തട്ടി മറിഞ്ഞത്. ഇതിലെ ജീവനക്കാര്‍ രക്ഷപ്പെട്ട് കരക്കെത്തിയപ്പോഴേക്കും കൂട്ടത്തിലുണ്ടായിരുന്ന കോക്കന്‍ മണ്ഡലിനെ കാണാതാവുകയായിരുന്നു. 

ഇയാള്‍ക്ക് വേണ്ടി ഇന്നലെ രാത്രിയില്‍ നിര്‍ത്തിവെച്ച തെരച്ചില്‍ ഇന്നുരാവിലെമുതല്‍ വീണ്ടും ആരംഭിച്ചിരുന്നു. അപകടത്തെ തുടർന്ന് പാലക്കോട്  പുതിയങ്ങാടി ഹാർബറുകളിൽ തൊഴിലാളികൾ ഹർത്താൽ ആചരിച്ചു വരികയാണ്

Post a Comment

0 Comments