FLASH NEWS

6/recent/ticker-posts

പെട്ടിയിൽ 96 കടൽ കുതിരകള്‍, വില ലക്ഷങ്ങള്‍; പാലക്കാട് ബസ്റ്റാന്‍റിൽ ചെന്നൈ സ്വദേശി പിടിയിൽ

പാലക്കാട്: ലക്ഷങ്ങള്‍ വിലവരുന്ന കടൽ കുതിരകളുമായി ചെന്നൈ സ്വദേശി പാലക്കാട്  പിടിയിലായി.  ചെന്നൈ സ്വദേശി ഏഴിൽ സത്യ അരശനെയാണ്  വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.  ഇയാളിൽ നിന്ന് 96 കടൽ കുതിരകളുടെ അസ്ഥികൂടം കണ്ടെത്തി. ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. കടൽക്കുതിരകളെ ഒരു ബോക്‌സിലിട്ട് കവറിലാക്കിയ നിലയിലായിരുന്നു. 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് സത്യനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചത്. വംശനാശ ഭീഷണി നേരിടുന്ന കടൽ ജീവിയാണ് കടൽ കുതിര. ഇവയുടെ ആൺ വർഗ്ഗമാണ് പ്രസവിക്കുന്നത്.  35 സെന്റി മീറ്റർ വരെ വലുപ്പം വെക്കുന്ന ഇവയ്ക്ക് ലക്ഷങ്ങളാണ് വില മതിക്കുന്നത്. മരുന്ന് നിർമാണത്തിനും ലഹരി വസ്തു നിർമാണത്തിനുമായാണ് ഇതിനെ ഉപയോഗിക്കുന്നത്. 


Post a Comment

0 Comments