FLASH NEWS

6/recent/ticker-posts

NOMTO-ടൂറിസ്റ്റ് ഡ്രൈവർമാർക്ക് പരിശീലനം നൽകി

വിനോദ സഞ്ചാരികൾ ആദ്യം കണ്ടുമുട്ടുന്നവരും, ടൂറിസം വികസനത്തിന്റെ പ്രധാന പങ്കുവഹിക്കുന്നവരും ഡ്രൈവർമാരാണ് എന്ന് മനസ്സിലാക്കികൊണ്ട് നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ കാസർഗോഡ് ജില്ലകളിലെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ഡ്രൈവർമാർക്കും ടൂറിസ്റ്റ് വാഹനം ഉടമകൾക്കും നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സിൽ വച്ച് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ശ്രീ ജെ കെ ജിജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. NB4 ഫോർ ഹോളിഡേയ്സ് എംഡി ഡോക്ടർ മധു ഗോപാലൻ, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ സൂരജ് മൂർക്കൊത്ത്, മുൻ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ശ്രീ പ്രശാന്ത് വാസുദേവ് തുടങ്ങിയവർ ക്ലാസുകൾ നയിച്ചു യോഗത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സുരേഷ് ബാബു എളയാവൂർ വിതരണം ചെയ്തു സെക്രട്ടറി ശ്രീ സി അനിൽകുമാർ, വൈസ് പ്രസിഡണ്ട് മധു കുമാർ, ജോയിൻ സെക്രട്ടറി ശ്രീ പി മുകുന്ദൻ, ട്രഷറർ ഇ കെ അജിത് കുമാർ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments