FLASH NEWS

6/recent/ticker-posts

കെട്ടിട നിർമ്മാണത്തിനിടയിൽ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

തളിപ്പറമ്പ്: മുയ്യം വരഡൂലിൽ കെട്ടിട നിർമ്മാണത്തിന് ഇടയിൽ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. കുറ്റ്യേരി സ്വദേശി വായക്കീൽ രാമചന്ദ്രൻ (46) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. 

ഭാര്യ പ്രിയ (കൂനം). മക്കൾ: അഷിത (പ്ലസ് ടു വിദ്യാർത്ഥി ടാഗോർ വിദ്യാനികേതൻ തളിപ്പറമ്പ്), അഷ്മിക (രണ്ടാം തരം വിദ്യാർത്ഥി കുറ്റ്യേരി ഹൈസ്കൂൾ). സഹോദരങ്ങൾ: രാജീവൻ, രാജേഷ്, പരേതനായ രാജൻ. 

സംസ്കാരം ഇന്ന് പകൽ 2 മണിക്ക് കുറ്റ്യേരി പൊതു ശ്മശാനത്തിൽ നടക്കും. 12 മണി മുതൽ 1 മണി വരെ കുറ്റ്യേരി ഗ്രാമീണ വായനശാലയിൽ പൊതുദർശനം.


Post a Comment

0 Comments