FLASH NEWS

6/recent/ticker-posts

റസ്‍ലിങ് താരം ബ്രേ വയറ്റ് അന്തരിച്ചു

ന്യൂജഴ്‌സി: ഡബ്ല്യൂഡബ്ല്യൂഇയിലെ മുൻ ചാമ്പ്യൻ ബ്രേ വയറ്റ് അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. 36-ാം വയസിലാണ് ബ്രേ വയറ്റ് വിട പറഞ്ഞത്. ബ്രേ വയറ്റിൻ്റെ മരണ വാർത്ത ഡബ്ല്യൂഡബ്ല്യൂഇ ചീഫ് കണ്ടൻറ് ഓഫീസർ ട്രിപിൾ എച്ചാണ് (പോൾ മൈക്കൽ ലെവിസ്‌ക്യു) സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.

2009 മുതൽ ഡബ്ല്യൂഡബ്ല്യൂഇയുടെ ഭാഗമായ ബ്രേ വയറ്റ് റെസ്ലിംഗ് എൻറർടെൻമെൻ്റ് രംഗത്തെ സൂപ്പർ താരങ്ങളിൽ ഒരാളായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാൽ ബ്രേ വയറ്റ് കഴിഞ്ഞ കുറച്ച് മാസങ്ങളായി റസ്‍ലിങ് രംഗത്ത് നിന്ന് വിട്ടു നിൽക്കുക ആയിരുന്നു.

ഡബ്ല്യൂഡബ്ല്യൂഇ ചാമ്പ്യൻഷിപ്പ് ഒരു തവണയും യൂണിവേഴ്‌സൽ ചാമ്പ്യൻഷിപ്പ് രണ്ട് തവണയും സ്വന്തമാക്കിയിട്ടുണ്ട്.


Post a Comment

0 Comments