FLASH NEWS

6/recent/ticker-posts

നിയമന തട്ടിപ്പുകേസ് ; അഖിൽ സജീവ് പിടിയിൽ

തിരുവനന്തപുരം : ആരോ​ഗ്യവകുപ്പിലെ നിയമന തട്ടിപ്പുകേസിൽ മുഖ്യപ്രതിയായ അഖിൽ സജീവ് പിടിയിൽ. പത്തനംതിട്ട പോലീസാണ് പിടികൂടിയത്. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ അഖിൽ സജീവ് ഒളിവിൽപോയിരുന്നു. തമിഴിനാട്ടിലെ തേനിയില്‍ നിന്നാണ് അഖിൽ സജീവിനെ പോലീസ് പിടികൂടിയത്. കന്യാകുമാരി ഭാഗത്ത് അഖിൽ ഉണ്ടായിരുന്നുവെന്ന പോലീസിന് വിവരം ലഭിച്ചിരുന്നു. പുലർച്ചെ മൂന്ന് മണിയോടെയാണ് അഖിൽ സജീവ് പിടിയിലായത്. മലപ്പുറം സ്വദേശിയായ ഹരിദാസൻ നൽകിയ പരാതിയെ തുടർന്നാണ് തട്ടിപ്പ് പുറത്തുവരുന്നത്.

Post a Comment

0 Comments