FLASH NEWS

6/recent/ticker-posts

സംസ്ഥാന സ്കൂൾ കായിക മേള ; കാസർകോടിന്റെ കെസി സർവന് ഇരട്ട മീറ്റ് റെക്കോർഡ്

തൃശൂർ : സംസ്ഥാന സ്കൂൾ കായിക മേളയിൽ കാസർക്കോടിന്റെ കെസി സർവന് ഇരട്ട മീറ്റ് റെക്കോർഡ്. സീനിയർ വിഭാഗം ഷോട്ട് പുട്ടിലാണ് സർവൻ തന്റെ രണ്ടാം മീറ്റ് റെക്കോർഡോടെ സ്വർണം നേടിയത്. നേരത്തെ ഡിസ്കസ് ത്രോയിലും സർവൻ മീറ്റ് റെക്കോർഡ് തിരുത്തി സ്വർണം നേടിയിരുന്നു. 17.58 മീറ്റർ ദൂരമെറിഞ്ഞാണ് ഷോട്ട് പുട്ടിൽ താരം സ്വർണം നേടിയത്. 16.53 മീറ്ററെന്ന നിലവിലെ മീറ്റ് റെക്കോർഡാണ് പഴങ്കഥയായത്. സംസ്ഥാന സ്കൂൾ കായിക മേളയിലെ പാലക്കാടിന്റെ കുതിപ്പ് തുടരുകയാണ് പാലക്കാടിന്റെ സ്വർണ നേട്ടം 22 ആയി ഉയർന്നു. ജൂനിയർ ബോയ്സിന്റെ 800 മീറ്റർ ഫൈനലിൽ അമൃതാണ് പാലക്കാടിന് വേണ്ടി അവസാനമായി സ്വർണം നേടിയത്. ജില്ലകളിൽ പാലക്കാട് കീരിടം ഉറപ്പിച്ചു.

Post a Comment

0 Comments