FLASH NEWS

6/recent/ticker-posts

നമോ ഭാരത് ട്രെയിൻ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ദില്ലി : രാജ്യത്തെ പ്രധാന ന​ഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേ​ഗ റെയിൽപാത പദ്ധതിയായ നമോ ഭാരത്  ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന് ഇത് ചരിത്ര ദിനമാണെന്നും ദില്ലിയിലും യുപിയിലും ഹരിയാനയിലും രാജസ്ഥാനിലും നമോ ട്രെയിന്‍ സാധ്യമാക്കുമെന്നും മോദി പറഞ്ഞു. ട്രെയിനിൽ മോദി യാത്രയും ചെയ്തു. 82 കിമീ ദൂരമുള്ള ദില്ലി - മീറ്ററ് പദ്ധതിയുടെ നിലവിൽ പണിപൂർത്തിയായ 17 കിലോമീറ്ററാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. ന​ഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റീജണൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം അഥവാ ആർആർടിഎസ് രാജ്യത്ത് ആദ്യത്തേതാണ്. നമോ സ്റ്റേഡിയത്തിന് പിന്നാലെ ട്രെയിനിനും പ്രധാനമന്ത്രിയുടെ പേരിടുന്നതിനെ കോൺഗ്രസ് നേരത്തെ വിമർശിച്ചിരുന്നു.

Post a Comment

0 Comments