FLASH NEWS

6/recent/ticker-posts

ഇന്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് വിജയികൾക്ക് സ്വീകരണം നൽകി

കണ്ണൂർ: മുംബെ അന്ധേരി സ്പോർട്സ് കോംപ്ലക്സിൽ നടന്ന Wado Ryu Karate Do 2nd ഇന്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് വിജയികൾക്ക് സ്വീകരണം നൽകി.

കേരളത്തെ പ്രതിനിധീകരിച്ച് കണ്ണൂരിൽ നിന്നും ഷിഹാൻ ബാലകൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ Karate Do Wadokai Self Diffence Academyക്ക് വേണ്ടി 11 പേരടങ്ങുന്ന ടീം പങ്കെടുത്തതിൽ 7 ഗോൾഡ് മെഡലുകളും 5 സിൽവർ മെഡലുകളും 10 ബ്രൗൺസ് മെഡലുകളും നേടി ഓവറോൾ കിരീടം കരസ്ഥമാക്കി. ഉന്നത വിജയം നേടിയ അഥർവ്, ശിവ തീർത്ത്, ശ്രീഗംഗ, ആഷിമ, പ്രാർത്ഥന, അതുല്യ, ശ്രിയ ശ്രീലേഷ്, ശ്രീനന്ദ, തപസ്യ, ആരുഷി, കനവ് എന്നിവർക്ക് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലും 
പട്ടാന്നൂർ KPC ഹയർസെക്കണ്ടറി സ്കൂളിൽ, പ്രിൻസിപ്പൽ കെ.സി. മനോജ്മാസ്റ്ററുടെ നേതൃത്വത്തിൽ NCC സ്കൗട്ട് വളണ്ടിയർമാരും അധ്യാപക വിദ്യാർഥികളും ചേർന്ന് സ്വീകരണവും അനുമോദനവും നൽകി

Post a Comment

0 Comments