കണ്ണൂർ : പത്ത് കിലോ കഞ്ചാവുമായി യുവാവിനെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. കർണാടക ബീജാപൂർ സാജീദ് മുഹമ്മദ് സയ്യിദിനെ (26) കണ്ണൂർ ടൗൺ ഇൻസ്പക്ടർ പി എ ബിനുമോഹൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. താവക്കരയിൽ ഇതര സംസ്ഥാനക്കാർ താമസിക്കുന്ന ക്വാട്ടർസിൽ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കണ്ടെത്തിയത്.
0 Comments