കുന്നംകുളം: ആറ് പുതിയ മീറ്റ് റെക്കോഡുകൾ പിറന്ന 65ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് കൊടിയിറങ്ങിയപ്പോൾ ഹാട്രിക്കടിച്ച് പാലക്കാട്. 28 സ്വർണവും 27 വെള്ളിയും 12 വെങ്കലവുമായി 266 പോയന്റുമായാണ് പാലക്കാടിന്റെ കുതിപ്പ്. കഴിഞ്ഞതവണ 32 സ്വർണവും 21 വെള്ളിയും 18 വെങ്കലവുമടക്കം 269 പോയന്റ് സ്വന്തമാക്കിയായിരുന്നു ഇവർ ചാമ്പ്യൻപട്ടം ഉറപ്പിച്ചത്. 13 സ്വർണവും 22 വെള്ളിയും 20 വെങ്കലവുമായി 168 പോയന്റുമായി മലപ്പുറം ഇക്കുറിയും രണ്ടാംസ്ഥാനം നിലനിർത്തി. മികച്ച സ്കൂളുകളുടെ വിഭാഗത്തിൽ മലപ്പുറം കടകശ്ശേരി ഐഡിയൽ ഇ.എം.എച്ച്.എസ്.എസ് രണ്ടാം തവണയും ഓവറോൾ ചാമ്പ്യൻപട്ടം സ്വന്തമാക്കി
0 Comments