FLASH NEWS

6/recent/ticker-posts

ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് തട്ടിയതിനെ തുടർന്ന് ആറാം ക്ലാസുകാരന് ക്രൂര മർദ്ദനം kannur plus


മലപ്പുറം:ആറാം ക്ലാസുകാരനെ മര്‍ദിച്ച സംഭവത്തില്‍ അതിഥിത്തൊഴിലാളി പോലീസ് പിടിയില്‍. യുപി സ്വദേശിയായ സല്‍മാന്‍ അന്‍സാരിയാണ് പിടിയിലായത്. കുട്ടികള്‍ ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് തട്ടിയെന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടിയെ മര്‍ദിച്ചത്.

പ്രതി പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയെ മര്‍ദ്ദിച്ച ശേഷം പ്രതി ഒളിവില്‍ പോയി. സംഭവം നടന്ന് ഒരു മാസം പിന്നിട്ടപ്പോഴാണ് പ്രതിയെ പോലീസ് പിടികൂടിയത്.

കോഴിപ്പുറം എഎംയുപി സ്‌കൂള്‍ വിദ്യാര്‍ഥിയായ അശ്വിനാണ് മര്‍ദനത്തില്‍ കഴുത്തിന് പരിക്കേറ്റത്. കുട്ടിയെ പ്രതി കഴുത്തിന് പിടിച്ച് ഞെരുക്കുകയും വടികൊണ്ട് തല്ലുകയുമായിരുന്നു. സെപ്റ്റംബര്‍ ഒന്നിന് രാത്രിയായിരുന്നു സംഭവം.

Post a Comment

0 Comments