FLASH NEWS

6/recent/ticker-posts

കറാച്ചിയിൽ അജ്ഞാതരുടെ വെടിയേറ്റ് ലഷ്‌കർ ഭീകരൻ കൊല്ലപ്പെട്ടു: മരിച്ചത് മുംബൈ ഭീകരാക്രമണ സൂത്രധാരൻ്റെ കൂട്ടാളി


പാകിസ്താനിൽ അജ്ഞാതരുടെ വെടിയേറ്റ് ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ കൊല്ലപ്പെട്ടു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ അടുത്ത കൂട്ടാളികളിൽ ഒരാളായ മുഫ്തി ഖൈസർ ഫാറൂഖാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഭീകരൻ ആണ് ഫാറൂഖ്.

പാക് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. ശനിയാഴ്ച കറാച്ചിയിലെ സമനാബാദ് പ്രദേശത്തെ ഒരു മതസ്ഥാപനത്തിന് സമീപത്തായിരുന്നു ആക്രമണം. നടന്നു വരികയായിരുന്ന 30 കാരനായ ഫാറൂഖിനെ അജ്ഞാതർ വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പാകിസ്താനിലെ ‘ഡോൺ പത്രം’ റിപ്പോർട്ട് ചെയ്യുന്നു.

ശരീരത്തിന്റെ പിൻഭാഗത്ത് വെടിയേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്‌ക്കിടെ മരണപ്പെട്ടു. ആക്രമണത്തിൽ 10 വയസ്സുള്ള കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ഫാറൂഖിന്റെ കൊലപാതകത്തിന്റെ ദൃശ്യങ്ങളെന്ന് അവകാശപ്പെടുന്ന സിസിടിവി വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Post a Comment

0 Comments