കോഴിക്കോട്: ചൂണ്ടയിടുന്നതിനിടെ കനോലി കനാലില്‍ വീണ് യുവാവ് മരിച്ചു. കുന്ദമംഗലം പത്താംമൈല്‍ സ്വദേശി പ്രവീണ്‍ദാസാണ് മരിച്ചത്. കോഴിക്കോട് കമ്മിഷണര്‍ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റായിരുന്നു.
ഞായറാഴ്ച രാത്രി 7.30 ന് സരോവരം പാര്‍ക്കിനോട് ചേര്‍ന്നായിരുന്നു സംഭവം. വൈകൂന്നേരം മീന്‍ പിടിക്കാനെത്തിയ പ്രവീണ്‍ദാസ് ചൂണ്ടയിടുന്നതിനിടെ ഉറങ്ങി അബദ്ധത്തില്‍ കനാലില്‍ വീഴുകയായിരുന്നു.
കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ചെളിയില്‍ നിന്നും പുറത്തെത്തിക്കാനായില്ല. ഇതോടെ അഗ്നിരക്ഷാസേനയുടെ സഹായം തേടി. രണ്ട് മണിക്കൂറിന് ശേഷം 9.30 ഓടെയാണ് മൃതദേഹം പുറത്തെടുത്തത്.
0 Comments