തലശേരി: സമൂഹമാധ്യമത്തിലൂടെ സംഘർഷത്തിന് ശ്രമം സനൽകുമാർ എന്ന പ്രൊഫൈൽ ഫേസ് ബുക്ക് അക്കൗണ്ട് ഉടമക്കെതിരെ തലശേരിപോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ എട്ടാം തീയതി രാത്രി 9.12 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. ബംഗ്ലാദേശിലെ ആഘോഷം കേരളത്തിലെ തലശേരിയിലും ഇതൊക്കെ പ്രബുദ്ധ മതേതര കേരളത്തിലെ ഓരോ ഹിന്ദുവും കൺനിറയെ കാണുക എന്ന പോസ്റ്റിട്ട് സ്ഥലത്തെ സമാധാന അന്തരീക്ഷം ഭംഗപ്പെടുത്താൻ സമൂഹമാധ്യമത്തിലൂടെ ശ്രമം നടത്തിയതിനാണ് പോലീസ് കേസെടുത്തത്.
0 Comments