FLASH NEWS

6/recent/ticker-posts

കുളമ്പ് രോഗം ബാധിച്ച് അഞ്ച് പശുക്കൾ ചത്തു

കരിവെള്ളൂർ: പെരളം കൂവ്വച്ചേരിയിലെ ക്ഷീര കർഷകൻ 102 വയസ്സായ കോക്കാനി അമ്പുവിന്റെ പശുക്കളാണ് കഴിഞ്ഞദിവസം ചത്തത്. നാല് വയസ്സും മൂന്ന് വയസ്സും പ്രായമായ രണ്ട് പശുക്കളും മൂന്ന് പശുക്കുട്ടികളുമാണ് അമ്പുവിന് നഷ്ടമായത്. പശുക്കുട്ടിക്കാണ് ആദ്യം രോഗം ബാധിച്ചത്. ഇതോടെ പ്രദേശത്തെ ക്ഷീരകർഷകർ ആശങ്കയിലായി, ഇനി അമ്പുവിന് രണ്ട് പശുക്കുട്ടികൾ ബാക്കിയുണ്ട്. നിലവിൽ ഇവയെ രോഗം ബാധിച്ചിട്ടില്ല. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം പരിശോധന നടത്തി. 

അന്യ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന പോത്തുകളിലും പശുക്കളിൽ നിന്നുമാണ് കൂടുതലായും കുളമ്പ് രോഗം പടരുന്നത്. ഇങ്ങിനെ മറ്റ് പ്രദേശങ്ങളിൽ നിന്നും കൊണ്ടുവരുന്ന പശുക്കളെ വേറെ തന്നെ താമസിപ്പിക്കുന്നതാണ് നല്ലതെന്ന് ക്ഷീരകർഷക രംഗത്തെ വിദഗ്ദർ പറയുന്നു. കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും കുളമ്പ് രോഗം കണ്ടുവരുന്നതായും പറയുന്നു. വർഷത്തിൽ രണ്ടുതവണ വാക്സിനേഷൻ നൽകുന്നത് കുളമ്പ് രോഗത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കും.

Post a Comment

0 Comments