കക്കാട്: അത്താഴക്കുന്ന് കല്ലുകെട്ടിച്ചിറ തുരുത്തിയിൽ അഞ്ച് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. മുഖത്തും നെറ്റിക്കും പരിക്കേറ്റ രണ്ട് പേരെ കണ്ണൂർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച വൈകിട്ടോടെ എത്തിയ നായയാണ് നാടിനെ ഭീതിയിലാക്കിയത്. കക്കിരിച്ചാൽ സാബിത്തിനെ (20) ആണ് ആദ്യം കടിക്കുന്നത്. വീടിന് മുന്നിൽ നിൽക്കുന്നതിനിടെ എത്തിയ നായ കാലിന് കടിക്കുകയായിരുന്നു.
പിന്നീട് എൻ പി ഹൗസിൽ മൈമൂനയെ (62) നായ കടിച്ചു. അവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിന് ഇടയിൽ അയൽവാസി ബത്തക്ക ഹൗസിൽ അഫ്സത്തിന് (44) മുഖത്ത് കടിയേറ്റു. കവിളിന്റെ ഒരുഭാഗം മുറിഞ്ഞ അവരെ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അവിടുന്ന് ഓടിയ നായ കടവത്ത് ഹൗസിൽ റംലയുടെ (40) നെറ്റിയിൽ മാന്തി. പുതിയ പുരയിൽ ഹൗസിൽ മാരിയത്തിനെ (45) ആണ് നായ പിന്നീട് കടിച്ചത്. സ്കൂളിൽ നിന്ന് വരുന്ന മകനെ കാത്ത് നിൽക്കുമ്പോഴാണ് ആക്രമണം.
അവിടുന്ന് ഓടിയ നായ കടവത്ത് ഹൗസിൽ റംലയുടെ (40) നെറ്റിയിൽ മാന്തി. പുതിയ പുരയിൽ ഹൗസിൽ മാരിയത്തിനെ (45) ആണ് നായ പിന്നീട് കടിച്ചത്. സ്കൂളിൽ നിന്ന് വരുന്ന മകനെ കാത്ത് നിൽക്കുമ്പോഴാണ് ആക്രമണം.
0 Comments