സിപിഐഎം അടിയന്തര സെക്രട്ടറിയേറ്റ് യോഗം സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ രാവിലെ പത്ത് മണിക്കാണ് അടിയന്തര സെക്രട്ടറിയേറ്റ് യോഗം നടക്കുന്നത്.
മുഖ്യമന്ത്രിയുള്‍പ്പെടെ മുഴുവന്‍ സെക്രട്ടറിയേറ്റംഗങ്ങളും പങ്കെടുക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്‌ക്കെതിരെ കടുത്ത നടപടിയെടുക്കാനാണ് അടിയന്തര യോഗം ചേരുന്നതെന്നാണ് സൂചന.
ഒഴിവാക്കാന്‍ പറ്റാത്ത കാരണങ്ങളുണ്ടെങ്കില്‍ മാത്രമേ തിരഞ്ഞെടുപ്പ് സമയത്ത് സംഘടനാ നടപടി സ്വീകരിക്കാറുള്ളു.
കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നെങ്കിലും ദിവ്യയ്‌ക്കെതിരെ നടപടിയുണ്ടായിരുന്നില്ല. പി പി ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടാകുമെന്ന സൂചന കഴിഞ്ഞ ദിവസം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു.
ദിവ്യയ്‌ക്കെതിരായ നടപടി ആഭ്യന്തര വിഷയമായതിനാല്‍ സംഘടനാപരമായി ആലോചിക്കും. തെറ്റായ ഒരു നിലപാടിന്റെ കൂടെയും ഈ പാര്‍ട്ടി നില്‍ക്കില്ല. എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് പാര്‍ട്ടി എന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.
അതേസമയം പി പി ദിവ്യയെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തലവനുമായി പബ്ലിക് പ്രോസിക്യൂട്ടര്‍ കൂടിക്കാഴ്ച നടത്തി. സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.
പത്ത് മിനുട്ടോളം കൂടിക്കാഴ്ച നീണ്ടു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിന് മുന്‍പ് അറസ്റ്റ് വേണോയെന്നതിലാണ് ചര്‍ച്ച നടന്നത്. പൊലീസ് നീക്കം കമ്മീഷണര്‍ ചര്‍ച്ച ചെയ്തു. കൂടിക്കാഴ്ചക്ക് ശേഷം കമ്മീഷണറും ഡിജിപിയുമായും യോഗം ചേര്‍ന്നിരുന്നു
0 Comments